01:22am 08 November 2026
NEWS
സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു
26/03/2025  03:05 PM IST
nila
സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. കൊച്ചിയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത തുക നൽകിയില്ലെന്ന പരാതിയിാലണ് പൊലീസിന്റെ നടപടി. പ്രൊഡക്ഷൻ മാനേജർ നിജു രാജിന്റെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.

 ജനുവരി 25ന് തേവര എസ്എച്ച് ഗ്രൗണ്ടിൽ നടന്ന പ്രോ​ഗ്രാമിനെ ചൊല്ലിയാണ് പരാതി. ഉയിരേ എന്ന പേരിലായിരുന്നു പരിപാടി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സമുണ്ടതിനും അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനും ഷാനിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് സൗത്ത് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img