NEWS
എസ്എഫ്ഐക്ക് ബ്രിട്ടനിലും ആസ്ഥാന മന്ദിരം
17/07/2025 12:29 PM IST
nila

എസ്എഫ്ഐക്ക് ബ്രിട്ടനിലും ആസ്ഥാന മന്ദിരം. എസ്എഫ്ഐ യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജിബിയുടെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എഫ്ഐ യുകെ വൈസ് പ്രസിഡന്റ് നുപുർ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു, ജനറൽ സെക്രട്ടറി ലിയോസ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ-യുകെ ജോയിന്റ് സെക്രട്ടറി വിഷാൽ ഉദയകുമാർ നന്ദി രേഖപ്പെടുത്തി.
രക്തസാക്ഷി. പ്രദീപ് കുമാറിന്റെ ഓർമ്മദിനത്തിലായിരുന്നു ബ്രിട്ടനിലെ എസ്എസ്എഫ്ഐയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം. ഫിഡൽ കാസ്ട്രോയുടെ ട്രാൻസ്ലേറ്റർ ആയിരുന്ന ലൂർദ് ഉൾപ്പെടെ ക്യൂബയിൽ നിന്നും നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











