NEWS
പി.എം ആർഷോ വിവാഹിതനാകുന്നു; വധു കെ വിദ്യ
30/05/2026 09:59 AM IST
nila

കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിവാഹിതനാകുന്നു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയാണ് വധു. തിങ്കളാഴ്ച്ച തൃക്കരിപ്പൂർ റജിസ്ട്രാർ ഓഫിസിൽ വെച്ചാണ് വിവാഹം.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ അംഗമാണ്. വിദ്യ കാസർകോട് സ്വദേശിയാണ്.
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൂർവവിദ്യാർഥിനിയായ കെ.വിദ്യയ്ക്കെതിരെ 2023ൽ പൊലീസ് കേസെടുത്തിരുന്നു. കരിന്തളം ഗവ. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










