08:02am 11 November 2026
NEWS
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ.
20/06/2025  10:30 AM IST
ചെറുകര സണ്ണിലൂക്കോസ്
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ.

ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ നീക്കം ചെറുക്കുമെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനയുടെ നാലാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 153-163 വരെയുള്ള ഭാഗം ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച്‌ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പുകളായ ഇത്തരം പദവികളെ ഉപയോഗിച്ച്‌ ജനാധിപത്യ സര്‍ക്കാരിനെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഗവര്‍ണര്‍ അവസാനിപ്പിക്കണം.

ഇത്തരം രീതികളുമായി മുന്നോട്ടുപോകുന്ന ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ സന്നദ്ധമാകുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി. രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് എസ്‌എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img