06:45pm 09 September 2026
NEWS
തയ്യൽ തൊഴിലാളി സംഘ് ( ബി.എം.എസ്) ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം
28/03/2026  09:48 PM IST
nila
 തയ്യൽ തൊഴിലാളി സംഘ് ( ബി.എം.എസ്) ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം

ചെങ്ങന്നൂർ: തയ്യൽ തൊഴിലാളി സംഘ് ( ബി.എം.എസ്) ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ചെറിയനാട് അരിയന്നൂർശ്ശേരി എൻ.എസ്. എസ് ആഡിറ്റോറിയത്തിൽ നടന്നു. കേരളാ തയ്യൽ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) ജനറൽ സെക്രട്ടറി  കെ.ജയൻ സമ്മേളനം ഉത്ഘാടനം ചെയ്തു. കേരള സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും നൽകുന്ന ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിച്ചു നൽക്കുകയും വിവാഹആനുകൂല്യം നൽകുന്നതിലെ ലിംഗവ്യത്യാസമില്ലാതെ എല്ലാ അംഗങ്ങൾക്കും നൽകുകയും, തയ്യൽ തൊഴിലാളികളെ ഇ.എസ്സ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും  ആവശ്യപ്പെട്ടു.
     യൂണിയൻ ജില്ലാ പ്രസിസന്റ് രാധാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബി. എം.എസ് ജില്ലാ സെക്രട്ടറി  ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ജനറൽ സെക്രട്ടറി  ബി.രാജശേഖരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ഡി.വി.അജിത്ത് വരവ് -ചിലവ് കണക്ക് അവതരിപ്പിച്ചു.
ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി മധുകരിപ്പാലിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു,
ബി.എം.എസ്.ജില്ലാ വൈ: പ്രസിഡന്റ് റ്റി.സി. സുനിൽകുമാർ, ജില്ലാ ജോ: സെക്രട്ടറി ശാലു കൃഷ്ണകുമാർ, ഷിബു . സി.വി, സുരേഷ് കുമാർ റ്റി.കെ,   ഗോപകുമാർ . പി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
രാധാ മോഹൻ - പ്രസിഡന്റ്
ശാലു കൃഷ്ണകുമാർ - വൈ:പ്രസി:
സുജാത ദേവി - വൈ: പ്രസി:
ബി.രാജശേഖരൻ - ജനറൽ സെക്രട്ടറി
രതീഷ് കുമാർ - സെക്രട്ടറി
ഷിബു സി.വി -സെക്രട്ടറി
സുരേഷ്.കെ   - സെക്രട്ടറി
ഗോപകുമാർ.പി

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img