06:28am 15 August 2026
NEWS
ട്രക്ക് കുടുങ്ങിയതിനെത്തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്
20/07/2026  07:20 PM IST
nila
 ട്രക്ക് കുടുങ്ങിയതിനെത്തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്

ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ഭാരവാഹനവുമായി എത്തിയ ട്രക്ക് കുടുങ്ങിയതിനെത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രണ്ട് മണിക്കൂറോളമാണ് ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചത്
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
അമിതഭാരവുമായി എത്തിയ ട്രക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപമെത്തിയപ്പോൾ മുന്നോട്ട് പോകാൻ കഴിയാതെ റോഡിൽ കുടുങ്ങുകയായിരുന്നു. റോഡിന്റെ വീതിക്കുറവും വാഹനത്തിന്റെ വലിപ്പവും കാരണം മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ എം.സി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
 ചെങ്ങന്നൂരിലെ സ്വകാര്യ വാഹന സ്ഥാപനത്തിലേക്ക് കാറുമായി എത്തിയ ട്രക്കാണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. ചെങ്ങന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജ് സമീപം  ട്രക്ക് കുടുങ്ങുകയായിരുന്നു. പിന്നീട് വാഹനം പിന്നോട്ടെടുത്ത് തിരിച്ചാണ്
യാത്ര തുടർന്നത്.
ഇത് മൂലം വൻ ഗതാഗത കുരുക്കാണ് എം.സി റോഡിൽ ഉണ്ടായത്. ചെങ്ങന്നൂർ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മുൻപും സമ്മാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img