03:21am 16 October 2026
NEWS
ആലപ്പുഴ മാരാരിക്കുളത്ത് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
15/10/2026  10:40 AM IST
ചെറുകര സണ്ണിലൂക്കോസ്
ആലപ്പുഴ മാരാരിക്കുളത്ത് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

 

ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ആണ് മറിഞ്ഞത്

പതിനാലോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒരാളുടെ നില ഗുരുതരമാണ്

ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്കാണ് ബസ് മറിഞ്ഞത് 

ദേശീയപാതയും സർവീസ് റോഡും തമ്മിൽ രണ്ടടിയോളം ഉയര വ്യത്യാസമുള്ള ഭാഗത്താണ് അപകടമുണ്ടായത്

ബസ് പിന്നീട് ഉയർത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img