11:26am 24 August 2026
NEWS
പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം
24/08/2026  10:56 AM IST
NILA
പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം

 

 

കൊച്ചി: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്.

അച്ഛനൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ പോകുന്നതിനിടെ കുട്ടിയുടെ ദേഹത്തുകൂടി ടോറസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടോറസ് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img