NEWS
നോവായി ഏഴുവയസ്സുകാരൻ; ദോഹയിൽ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
22/02/2026 06:46 AM IST
nila

ദോഹ: ദോഹയിലെ സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ അന്തരിച്ചു. ഡി.പി.എസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്കൈ-2 വിദ്യാർത്ഥി അഥർവ് മിശ്രയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.
മഹാരാഷ്ട്രയിലെ താനെ വെസ്റ്റ് ആസാദ് നഗർ സ്വദേശിയായ അതുൽ കുമാർ മിശ്രയുടെ മകനാണ്. അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ഹമദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഥർവ്, അഞ്ച് ദിവസത്തിന് ശേഷം ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഖത്തർ എയർവേയ്‌സ് ജീവനക്കാരനായ അതുൽ കുമാർ മിശ്രയുടെയും ഹമദ് ഹോസ്പിറ്റൽ ജീവനക്കാരിയായ പ്രിയദർശിനി അസ്മിദ വാത്സ്യായന്റെയും മകനാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











