NEWS
സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു.
01/07/2026 03:12 PM IST
ചെറുകര സണ്ണിലൂക്കോസ്

രാജസ്‌ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു. 22 പേർക്കു പരുക്കേറ്റു.
പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു. ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു. ബസിന്റെ മുകളിലെ ബർത്തുകളിലെ യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. പൊള്ളലേറ്റാണ് അഞ്ച് യാത്രക്കാർ മരിച്ചതെന്നും രണ്ട് പേർ തലയ്ക്കേറ്റ പരുക്കുമൂലമാണ് മരിച്ചതെന്നും അധികൃതർ അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










