11:31pm 07 September 2026
NEWS
കായംകുളത്ത് ക്ഷേത്രോത്സവത്തിനിടെ പോലീസുകാരെ ആക്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ
17/04/2026  09:46 PM IST
സണ്ണി ലുക്കോസ്
കായംകുളത്ത് ക്ഷേത്രോത്സവത്തിനിടെ പോലീസുകാരെ ആക്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ

കായംകുളം പുതുപ്പള്ളിയിൽ ഉത്സവ സ്ഥലത്ത് പോലീസുകാർ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഏഴ് പ്രതികൾ അറസ്റ്റിൽ.കായംകുളം പുതുപ്പള്ളി പടിഞ്ഞാറ്റിൻകര കുടുംബ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്.

പുതുപ്പള്ളി ശിവാലയം വീട്ടിൽ അഖിൽ സോമൻ(33), പടിഞ്ഞാറ്റതിൽ വീട്ടിൽ പ്രവീൺകുമാർ(55), വലയിൽ തറയിൽ വീട്ടിൽ അഖിൽ രാജ് (30),അശ്വതി നിവാസിൽ സന്തോഷ് (45),കീരിക്കാട് മലമേൽഭാഗം തുരുത്തേൽ വീട്ടിൽ  സുജിത് (32), പുതുപ്പള്ളി ഗീതാലയം വീട്ടിൽ സഞ്ജു കാർത്തിക് (21), പുത്തൻ വീട്ടിൽ അനിയൻ കുഞ്ഞ് (44) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 16ന് രാത്രി 10.30 ഓടെ പടിഞ്ഞാറ്റതിൽ ക്ഷേത്ര കോമ്പൗണ്ടിൽ വച്ചായിരുന്നു ആക്രമണം.ക്ഷേത്രത്തിൽ പ്രശ്നമുണ്ടാക്കിയ ഒന്നാം പ്രതിയെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ചേർന്ന് പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

പടിഞ്ഞാറ്റതിൽ ക്ഷേത്രത്തിൽ നിയമാനസൃതമല്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.