09:20pm 30 August 2026
NEWS
ബാറിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
30/08/2026  07:05 PM IST
nila
ബാറിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ബാറിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ., സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ബാറിൽ ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തിൽ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് ഏഴ് പേർക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img