NEWS
യാക്കോബായ സഭയ്ക്ക് തിരിച്ചടി; കാതോലിക്കാ വാഴ്ച്ചക്കെതിരായ ഹർജി തള്ളി.
08/07/2026 03:44 PM IST
ചെറുകര സണ്ണിലൂക്കോസ്

മലങ്കരസഭ കാതോലിക്കായെ വാഴിക്കുന്നതിനെതിരെ യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കാതോലിക്കായെ വാഴിക്കുവാൻ മലങ്കരസഭയ്ക്ക് അധികാരമില്ലെന്നായിരുന്നു യാക്കോബായ സഭയുടെ വാദം.
സമാനവാദം മുൻപ് കീഴ്ക്കോടതി തള്ളിയിരുന്നു.
ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എസ് മനു അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
മലങ്കരസഭയുടെ പരമാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ വാഴിക്കുന്നതിനെതിരെയായിരുന്നു ഹർജി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










