12:44am 09 July 2026
NEWS
യാക്കോബായ സഭയ്ക്ക് തിരിച്ചടി; കാതോലിക്കാ വാഴ്ച്ചക്കെതിരായ ഹർജി തള്ളി.
08/07/2026  03:44 PM IST
ചെറുകര സണ്ണിലൂക്കോസ്
യാക്കോബായ സഭയ്ക്ക് തിരിച്ചടി; കാതോലിക്കാ വാഴ്ച്ചക്കെതിരായ ഹർജി തള്ളി.

 

മലങ്കരസഭ കാതോലിക്കായെ വാഴിക്കുന്നതിനെതിരെ യാക്കോബായ വിഭാ​ഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി. 

കാതോലിക്കായെ വാഴിക്കുവാൻ മലങ്കരസഭയ്ക്ക് അധികാരമില്ലെന്നായിരുന്നു യാക്കോബായ സഭയുടെ വാദം. 

സമാനവാദം മുൻപ് കീഴ്ക്കോടതി തള്ളിയിരുന്നു. 

ഇത് ചോ​ദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എസ് മനു അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 

മലങ്കരസഭയുടെ പരമാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ വാഴിക്കുന്നതിനെതിരെയായിരുന്നു ഹർജി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img