12:04am 29 August 2026
NEWS
പി വി അൻവറിന് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റര്‍ സിപിഎമ്മിൽ ചേർന്നു
28/02/2025  03:20 PM IST
nila
പി വി അൻവറിന് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റര്‍ സിപിഎമ്മിൽ ചേർന്നു

പാലക്കാട്: പി വി അൻവറിന് വൻ തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ സിപിഎമ്മിൽ ചേർന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച മിൻഹാജ് ആണ് സിപിഎമ്മിൽ ചേർന്നത്. നേരത്തേ, അൻവർ രൂപീകരിച്ച ഡിഎംകെയുടെ പാലക്കാട് ജില്ലാ പ്രസിഡൻറായിരുന്നു. അൻവറിൻറെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് മിൻഹാജ് ആരോപിക്കുന്നത്. 

കൂടുതൽ പ്രവർത്തകർ സിപിഎമ്മിൽ വരുമെന്നും മിൻഹാജ് പറഞ്ഞു. ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കും. വരും ദിവസങ്ങളിൽ തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും അദ്ദഹം വ്യക്തമാക്കി. സ്ഥനമാനങ്ങൾക്കല്ല സി പി എമ്മിലെത്തിയതെന്നും മിൻഹാജ് കൂട്ടിച്ചേർത്തു. 

മിൻഹാജിനെ സി പി എം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. മിൻഹാജിനെ പാർട്ടി പരിഗണിക്കും. ഉചിതമായ രീതിയിൽ പാർട്ടി മിൻഹാജിന് പരിഗണന നൽകുമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img