09:42am 02 November 2026
NEWS
പോലീസ് സ്റ്റേഷനുകളിലെ സേവന നങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകൾ നിലവിൽ വന്നു.
31/10/2026  08:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോലീസ് സ്റ്റേഷനുകളിലെ സേവന നങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു  സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകൾ നിലവിൽ വന്നു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായി സംയോജിത "സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്" (Citizen Help Desk)  സംവിധാനം നിലവിൽ വന്നു. സ്റ്റേഷനുകളിൽ പ്രവര്‍ത്തിച്ചു വന്നിരുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍  സംവിധാനം ഒഴിവാക്കുകയും അതിന്‍റെ ചുമതലകളും സേവനങ്ങളും  സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്കിലേക്ക് സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പോലീസ് സ്റ്റേഷനുകളിലെത്തുന്ന പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുക, ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുക, സന്ദര്‍ശകര്‍ക്ക് വിവിധ വിഷയങ്ങളിൽ വിവരങ്ങളും സഹായങ്ങളും നൽകുക തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഇനി മുതൽ ഈ സംവിധാനത്തിലുടെ ലഭ്യമാകും.
 
സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്കിലൂടെ ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍:
 
1. പരാതികള്‍ സമര്‍പ്പിക്കുന്നതിനും രസീത് കൈപ്പറ്റുന്നതിനുമുള്ള സൗകര്യം ഉറപ്പാക്കുന്നു.
 
2. സ്ത്രീകള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് പ്രത്യേക സഹായവും പിന്തുണയും.
 
3. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം.
 
4. മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള സഹായങ്ങള്‍.
 
5. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അര്‍ഹമായ പരിഗണനയും പ്രത്യേക സഹായവും.
 
6. ഭിന്നശേഷിക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ സേവനങ്ങള്‍ ഉറപ്പാക്കുന്നു.
 
7. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബർ ക്രൈം, എൻസിആർപി പോര്‍ട്ടല്‍ പരാതികള്‍, 1930 ടോള്‍ ഫ്രീ നമ്പര്‍ സേവനം, സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍.
 
8. അടിസ്ഥാന നിയമോപദേശങ്ങള്‍ നൽകുന്നു. ആവശ്യമെങ്കില്‍ നിയമ സഹായ കേന്ദ്രങ്ങളിലേയ്ക്ക് വഴികാട്ടുകയും ചെയ്യുന്നു.
 
9. ആക്സിഡന്‍റ് ജി.ഡി എന്‍ട്രി (Accident GD Entry), നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC)തുടങ്ങിയ വിവിധ അപേക്ഷകള്‍ലഭിക്കുന്നതിനുള്ള സഹായം.
 
10. കേരള പോലീസിന്‍റെ ഡിജിറ്റല്‍/ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള വിവരങ്ങള്‍.
 
11. വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യം.
 
12. പരാതിക്കാര്‍ക്ക് എഫ്.ഐ.ആറിന്‍റെ (FIR) പകര്‍പ്പ് ലഭ്യമാകാനുള്ള സൗകര്യം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img