03:08pm 14 October 2026
NEWS
യു പി എ ഇടപാടുകളുടെ സർവീസ് ചാർജ് പിൻവലിക്കണം: എൻ സി എ.
28/09/2026  11:35 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യു പി എ ഇടപാടുകളുടെ സർവീസ് ചാർജ് പിൻവലിക്കണം: എൻ സി എ.
HIGHLIGHTS

 നിധി കമ്പനീസ് അസോസിയേഷൻ വാർഷിക പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം രാജൻ ജെ. പല്ലൻ എംഎൽഎ നിർവ്വഹിക്കുന്നു. സുബ്രഹ്മണ്യൻ പി ബി, അടൂർ സേതു, മോഹനൻ എൻ. വി, ഡേവീസ് എ. പാലത്തിങ്കൽ, സലീഷ് എ.എ,
 രാജേഷ് പാറാശ്ശേരി, ജോസഫ് ഇ. എ എന്നിവർ സമീപം.

 

 തൃശ്ശൂർ: ധനകാര്യ സ്ഥാപനങ്ങളിലെ യു പി എ ഇടപാടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സർവ്വീസ്  ചാർജുകൾ പിൻവലിക്കണമെന്നും മുക്കുപണ്ട മാഫിയകൾക്കെതിരെ  കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും നിധി കമ്പനീസ് അസോസിയേഷൻ വാർഷിക പൊതുസമ്മേളനം അംഗീകരിച്ച പ്രമേയം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട്
 ആവശ്യപ്പെട്ടു.

 നിധി കമ്പനികൾപോലുള്ള ചെറുകിട ധനകാര്യ സ്ഥാപനങ്ങൾക്ക് യു പി എ സർവ്വീസ് ചാർജ് ഏർപ്പെടുത്തുന്നത് അധിക ബാധ്യതയായി മാറും. മുക്കുപണ്ട തട്ടിപ്പ് കേസുകളിലെ കുറ്റവാളികളെ പിടികൂടുന്നതും ശിക്ഷിക്കപ്പെടുന്നതും വളരെ വിരളമാണ്. ഇതുമൂലം ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വർഷംതോറും  വർദ്ധിച്ചുവരികയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.  തൃശൂർ ഹോട്ടൽ പേൾ റീജൻസിയിൽ സംഘടിപ്പിച്ച  വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം എൽ എ നിർവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഡേവീസ് എ. പാലത്തിങ്കൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ജോസഫ് ഇ. എ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സലീഷ് എ.എ, സെക്രട്ടറിമാരായ സുരേഷ് എം, ഗോപൻ ജി. നായർ, വൈസ് പ്രസിഡണ്ടുമാരായ അടൂർ സേതു, മോഹനൻ എം. വി, ട്രഷറർ രാജേഷ് പാറാശ്ശേരി, ജനറൽ കൺവീനർ സുബ്രഹ്മണ്യൻ പി.ബി, സോണൽ പ്രസിഡണ്ടുമാരായ നിതീഷ് പി. സി, ജെറി ഫെർണാണ്ടസ്, ഫ്രാങ്കോ എം.പി എന്നിവർ പ്രസംഗിച്ചു.

  തുടർന്ന് നടന്ന  തെരഞ്ഞെടുപ്പിൽ ഡേവിസ് എ. പാലത്തിങ്കൽ (പ്രസിഡൻറ്), ജോസഫ് ഇ.എ, അടൂർ സേതു (വൈസ് പ്രസിഡണ്ട്മാർ), സലീഷ് എ.എ (ജനറൽ സെക്രട്ടറി), സുബ്രഹ്മണ്യൻ പി. ബി, ഗോപൻ ജി. നായർ, വിവേക് എൻ.വി, യു. ടി രാജൻ (സെക്രട്ടറിമാർ), രാജേഷ് പാറാശ്ശേരി (ട്രഷറർ) എന്നിവർ ഭാരവാഹികളായി. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കൽ , അവാർഡ് വിതരണം എന്നിവയായിരുന്നു മറ്റ് പരിപാടികൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img