06:21am 21 January 2025
NEWS
ഗുരുതര കൃത്യവിലോപം ; കൊച്ചിയിലെ വെള്ളക്കെട്ടിനെ വിമർശിച്ച് ഹൈക്കോടതി

29/05/2024  04:56 PM IST
Sreelakshmi NT
ഗുരുതര കൃത്യവിലോപം ; കൊച്ചിയിലെ വെള്ളക്കെട്ടിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെടാനുണ്ടായ സാഹചര്യത്തെ വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ ജനങ്ങളും കുറ്റക്കാർ. ഇടപ്പള്ളിയിലെ വെള്ളക്കെറ്റിനു തോട് ശുചീകരിക്കാതിരുന്നതാണ് കാരണമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. യഥാസമയം കാനകൾ ശുചീകരിക്കാതിരുന്നതും മാലിന്യങ്ങൾ ദിനംപ്രതി നിക്ഷേപിക്കുന്നതുമാണ് ഈ ഗതിയിലേക്കെത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ന് മാലിന്യം നീക്കം ചെയ്താല്‍ നാളെ വീണ്ടും വരുന്ന അവസ്ഥയാണ് നഗരത്തിലെ റോഡുകളിലുള്ളതെന്നും കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ ഇറിഗേഷന്‍ വിഭാഗം അടിയന്തരമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img