02:25am 13 November 2026
NEWS
മാൻസീനി ഇന്ന് അൽ സദ്ദിനൊപ്പമില്ല; ഉമ്മു സലാലിനെതിരെ സെർജിയോ അല്ലെഗ്രി ടീമിനെ നയിക്കും
13/03/2026  06:21 PM IST
NILA
മാൻസീനി ഇന്ന് അൽ സദ്ദിനൊപ്പമില്ല; ഉമ്മു സലാലിനെതിരെ സെർജിയോ അല്ലെഗ്രി ടീമിനെ നയിക്കും

ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ ഇന്ന് ഉമ്മു സലാലിനെതിരായ നിർണ്ണായക മത്സരത്തിൽ അൽ സദ്ദിന്റെ ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസീനി ടീമിനൊപ്പമുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് പോയ മാൻസീനിക്ക് കൃത്യസമയത്ത് തിരിച്ചെത്താൻ കഴിയാത്തതിനാലാണ് ഈ മാറ്റം. മാൻസീനിക്ക് പകരം സെർജിയോ അല്ലെഗ്രിയായിരിക്കും ഇന്ന് ടീമിനെ പരിശീലിപ്പിക്കുകയെന്ന് അൽ സദ്ദ് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു.
കുടുംബത്തിലെ അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി മാൻസീനി നേരത്തെ തന്നെ അവധി അപേക്ഷിച്ചിരുന്നു. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ സൗദി ക്ലബ്ബ് അൽ ഹിലാലുമായുള്ള ആദ്യ പാദ മത്സരം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. എന്നാൽ വിമാന സർവീസുകളിലെ തടസ്സങ്ങൾ കാരണം നിശ്ചയിച്ച സമയത്ത് ദോഹയിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എത്രയും വേഗം അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് ക്ലബ്ബ് വ്യക്തമാക്കി.പരിശീലകന് പുറമെ ടീമിലെ സൂപ്പർ താരം ക്ലോഡീഞ്ഞോയും വ്യക്തിപരമായ കാരണങ്ങളാൽ കുടുംബത്തോടൊപ്പം ഖത്തർ വിട്ടിരിക്കുകയാണ്. ബ്രസീലിയൻ താരമായ ക്ലോഡീഞ്ഞോയെ എത്രയും വേഗം ടീമിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ക്ലബ്ബ് അധികൃതർ തുടങ്ങിക്കഴിഞ്ഞു.
​സീസണിലെ നിർണ്ണായക ഘട്ടത്തിൽ പരിശീലകനും പ്രമുഖ താരവും ഇല്ലാതെ കളത്തിലിറങ്ങുന്നത് അൽ സദ്ദിന് വലിയ വെല്ലുവിളിയാകും. എങ്കിലും സെർജിയോ അല്ലെഗ്രിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img