05:18am 13 November 2026
NEWS
സംസ്ഥാനത്ത് പ്രവർത്തനം വിപുലീകരിക്കാൻ സെറ അത്യാധുനിക സ്റ്റൈൽ സ്റ്റുഡിയോ സംവിധാനം കൊച്ചിയിൽ
23/02/2026  10:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്ഥാനത്ത് പ്രവർത്തനം വിപുലീകരിക്കാൻ സെറ അത്യാധുനിക സ്റ്റൈൽ സ്റ്റുഡിയോ സംവിധാനം കൊച്ചിയിൽ
HIGHLIGHTS

സെറ സാനിറ്ററിവെയർ ലിമിഡിന്റെ അത്യാധുനിക ഡിസ്‌പ്ലേ കേന്ദ്രം 'സെറ സ്റ്റൈൽ സ്റ്റുഡിയോ' കൊച്ചി മറൈൻ ഡ്രൈവിൽ സെറ വൈസ് ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തൻ ഉത്ഘാടനം നിർവഹിക്കുന്നു. സെറ സെയിൽസ് പ്രസിഡന്റ് സന്ദീപ് അബ്രഹാം, സെറ സീനിയർ ജിഎം സെയിൽസ് ജയദീപ് നരസിംഹൻ, സെനറ്റർ ചീഫ് ബിസിനസ് ഓഫീസർ രമേഷ് ബാലിഗ എന്നിവർ സമീപം.

​കൊച്ചി: ആധുനിക ബാത്റൂം ഫിറ്റിംഗ്സ്, സാനിറ്ററിവെയർ രംഗത്തെ പ്രമുഖ ഗ്രൂപ്പായ സെറ സാനിറ്ററിവെയർ ലിമിഡിന്റെ അത്യാധുനിക ഡിസ്‌പ്ലേ കേന്ദ്രം 'സെറ സ്റ്റൈൽ സ്റ്റുഡിയോ' കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു . കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എക്‌സ്‌ക്ലൂസീവ് ഷോറൂം വൈസ് ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തൻ ചേർന്നു ഉത്ഘാടനം നിർവഹിച്ചു . ലക്ഷ്വറി വിഭാഗമായ 'സെനറ്റർ', അത്യാധുനിക ഡിസൈനുകളിലുള്ള 'സെറ ലക്സ്', സെറയുടെ മറ്റ് ജനപ്രിയ ഉൽപന്നങ്ങൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ ഒരുക്കി, കേരളത്തിലെ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ സ്റ്റുഡിയോ സംവിധാനം തുറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സാനിറ്ററിവെയർ, വെൽനസ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.

ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, ഉപഭോക്താക്കൾ എന്നിവർക്ക് ആശയങ്ങൾ രൂപപ്പെടുത്താനും അവ യാഥാർത്ഥ്യമാക്കാനും സഹായിക്കുന്ന ഒരിടമായാണ് 'സെറ സ്റ്റൈൽ സ്റ്റുഡിയോ' സംവിധാനം ഒരുങ്ങുന്നതെന്ന് ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. മികച്ച ഡിസൈനുകളിലും ഗുണമേന്മയിലുമുള്ള ആധുനിക ബാത്റൂം ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഷോറൂമിലുള്ളതെന്നും ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് ഇത്തരം എക്‌സ്പീരിയൻസ് സെന്ററുകൾ വിപുലീകരിക്കാനും സെറ ലക്ഷ്യമിടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img