
ദോഹ: ഖത്തറിന്റെ പൈതൃകസ്മരണകളെ ഉണർത്തുന്ന കടൽ വിസ്മയങ്ങളുടെ സെൻയാർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.ഉച്ചതിരിഞ്ഞ് കത്താറയുടെ തെക്കൻ ബീച്ചിൽ (ഫ്രിജ് കത്താറ) സംഘാടക സമിതി മത്സര വിജയികൾക്കായി സ്വീകരണം ഒരുക്കും. അൽ-ഹദ്ദാഖ്, അൽ-ലഫ ചാമ്പ്യൻഷിപ്പുകളിലും ഏറ്റവും വലിയ മത്സ്യബന്ധന മത്സരത്തിലും വിജയിച്ച ടീമുകളെയും ചടങ്ങിൽ പ്രഖ്യാപിക്കും. സെൻയാർ 2025 മത്സരങ്ങളുടെ അവസാന ഘട്ടമായ "ബാൽമാസൻ" ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുന്ന വരെ ആദരിച്ചുകൊണ്ട് ടീമുകളെ കിരീടധാരണം ചെയ്യുകയും അവാർഡുകൾ നൽകുകയും ചെയ്യും.വിനോദം, വിദ്യാഭ്യാസം, ചരിത്രം എന്നിവ സംയോജിപ്പിക്കുന്ന പരിപാടികൾ, മത്സരങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ സമുദ്ര പൈതൃകം പുനരുജ്ജീവിപ്പിക്കാനും ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മുൻനിര പൈതൃക സംരംഭങ്ങളിലൊന്നാണ് സെൻയാർ ഫെസ്റ്റിവൽ.











