
ദോഹ : സംയുക്ത ജമാ - അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ സജീവ പ്രവർത്തകനും മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന നാസർ ടി സി യ്ക്ക് മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ യാത്രയയപ്പും സ്നേഹാദരവും നൽകി.
1996 ലാണ് നാസർ ആദ്യമായ് ഖത്തറിൽ എത്തിയത്. മുസ്ലിം ജമാ- അത്ത്
സ്നേഹോപഹാരം പ്രസിഡന്റ് നാസർ നീലിമ കൈമാറി.
ഹിലാൽ അരോമ ദർബാർ ഹാളിൽ വെച്ച് നടന്ന ജമാ- അത്ത് യോഗം പ്രസിഡന്റ് നാസർ നീലിമയുടെ അദ്യക്ഷതയിൽ ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം നിർവഹിച്ചു. നാസറിന്റെ പ്രവർത്തനങ്ങൾ മുസ്ലിം ജമാ- അത്തിന് എന്നും മുതൽ കൂട്ടയിരുന്നു എന്ന് ഉത്ഘാടന പ്രസംഗതിൽ പി വി എ നാസർ അഭിപ്രായപെട്ടു.
മുസ്ലിം ജമാ- അത്ത് സെൻട്രൽ കമ്മിറ്റി പുറത്തിറകിയ കലണ്ടർ ഉപദേശക സമിതി വൈസ് ചെയർമാൻ കെഎം നാസർ ഹാജി പ്രകാശന കർമ്മം ഹമീദ് വട്ടക്കണ്ടിയ്ക്ക് നൽകി നിർവഹിച്ചു.
തിയ്യാറമ്പത്ത് കുഞ്ഞമ്മദ്, നാസർ പി പി,ഇ എം കുഞ്ഞമ്മദ്, എം പി ഇല്യാസ് മാസ്റ്റർ , ഫൈസൽ കെ എം, ഷംസീർ വെങ്കപ്പെറ്റ, സമീർ മലോൽ, എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി നസീർ പി പി കെ റിപ്പോർട്ട് വായനയും,
അഷ്‌റഫ്
തയാട്ട് കുനി പ്രാർത്ഥന യും, വൈസ് പ്രസിഡന്റ് എം ടി ഫൈസൽ നന്ദിയും രേഖ പെടുത്തി.











