NEWS
സമുന്നത CPI(M) നേതാവ് സ:എം എ സദാനന്ദൻ അന്തരിച്ചു
19/06/2025 12:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

സമുന്നത CPI(M) നേതാവ് സ:എം എ സദാനന്ദൻ അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഉച്ചയ്ക്ക് രണ്ടു മുതൽ സിപിഐഎം പള്ളുരുത്തി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
സിപിഐ (എം) ൻ്റെ പള്ളൂരുത്തി ഏരിയാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
പാർട്ടി ജില്ലാ കമ്മിറ്റി അംഗം, ഡെപ്യൂട്ടി മേയർ, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ എം എ പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ പ്രഥമ പ്രസിഡണ്ടായിരുന്നു.
സിപിഐഎമ്മിനെ പള്ളുരുത്തി ഏരിയയിൽ ശക്തിപ്പെടുത്തുന്നതിന് ത്യാഗോജ്വലമായ നേതൃത്വം നൽകിയ സഖാവാണ് എം എ . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും സഖാവ് പ്രവർത്തിച്ചിട്ടുണ്ട്.
സഖാവിൻ്റെ വേർപാടിൽ അനുശോചിക്കുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










