NEWS
മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു.
09/04/2025 04:48 PM IST
സണ്ണി ലുക്കോസ്

92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട് നാലു തവണ നിയമസഭാംഗവുമായിരുന്നു.
കമരാജിൻ്റെ ശിഷ്യനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കന്യാകുമാരി ജില്ലയിലെ കുമരിമംഗലമാണു സ്വദേശം. കന്യാകുമാരി മുൻ എംപിയും വ്യവസായ പ്രമുഖനമായ എച്ച്.വസന്തകുമാർ സഹോദരനാണ്. മുൻ തെലങ്കാന ഗവർണറായിരുന്ന ബിജെപി നേതാവ് തമിഴസൈ സൗന്ദരരാജൻ മകളാണ്.
പാർലമെൻ്റിൽ തമിഴിൽ സംസാരിക്കാനുള്ള അവകാശം നേടിയെടുത്തത് കുമരി അനന്തൻ്റെ പ്രയത്നഭലമാണ്. കുമരി അനന്തൻ്റെ നിര്യാണത്തിൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











