
സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണംസാഹിത്യകാരി രുഗ്മിണി ടി ആർ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി : സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണംകളമശ്ശേരി തണലിൽ ഹോമിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം കൊച്ചി മെട്രോ, ഫീഡർ ബസ്, കൊച്ചി കായലിൽ ബോട്ട് യാത്ര എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. സാഹിത്യകാരി രുഗ്മിണി ടി ആർ ഉദ്‌ഘാടനം ചെയ്തു. സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഷാജി ഇടപ്പള്ളി, ഓർഗനൈസിംഗ് സെക്രട്ടറി രഞ്ജിത്ത് കുമാർ ജി , കൺവീനർ ജെൻസി അനിൽ ,ജില്ലാ സെക്രട്ടറി വിജയൻ ടി ജി ,വൈസ് പ്രസിഡന്റ് സജിനി തമ്പി , അഡ്വ ശ്രീജ കെ എസ് , മേഴ്‌സി ബേബി, ജിജി പി എ , എന്നിവർ പ്രസംഗിച്ചു.. ഗീത സത്യൻ, സീതാലക്ഷ്മി, അനിൽ , ടി ജി വിജയൻ എന്നിവർ ഗാനാലാപനം നടത്തി.ആനി വർഗീസ്, ലക്ഷ്മി ഇന്ദ്രൻപിള്ളി , കലൈവാണി സോമശേഖരൻ,സാറാമ്മ ഡേവിഡ് , എ സി ശ്രീകുമാർ, നേതൃത്വം നൽകി .
Photo Courtesy - Google








