NEWS
ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വയോജന ദിനം ആചരിച്ചു
12/10/2026 08:52 PM IST
nila

കല്ലിശ്ശേരി : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം ഉമയാറ്റുകര ഡിസ്ട്രിക്ട് സെന്റ് ജോസഫ്, സെന്റ് ഡൈനേഷ്യസ് ഫെലോഷിപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വയോജന ദിനം ആചരിച്ചു. സെന്റ് ജോസഫ് ഫെലോഷിപ്പ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഫാ. ഗീവർഗീസ് ശമൂവേൽ ഉദ്ഘാടനം ചെയ്തു. ഭദ്രാസന ജനറൽ സെക്രട്ടറി എബ്രഹാം മാത്യു വീരപ്പള്ളിൽ, ഡിസ്ട്രിക്ട് സെക്രട്ടറി പ്രൊഫ. സാബു വർഗീസ്, ജൂണി കുതിരവട്ടം, റെജി ജോസഫ്, കോശി വർഗീസ്, അന്നമ്മ വർഗീസ്, പ്രൊഫ. മാത്യു എം ഐ, ഐ സി വർഗീസ്, അനിയൻ ടി തോമസ്, വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഡോക്ടർ മാത്യു എബ്രഹാം, ഡോക്ടർ ഉമ്മൻ വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











