02:04pm 12 November 2026
NEWS
സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ സംസ്ഥാന സമ്മളനം പുലിയൂരിൽ
01/01/2026  10:13 PM IST
nila
സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ സംസ്ഥാന സമ്മളനം പുലിയൂരിൽ


ചെങ്ങന്നൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ സംസ്ഥാന അർദ്ധവാർഷിക കൗൺസിൽ യോഗം ശനിയാഴ്ച രാവിലെ 8.30 മുതൽ
 പുലിയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
സംസ്ഥാന പ്രസിഡൻ്റ് കെ.  രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. മിഥുൻമധു മയൂരം മുഖ്യ അതി
ഥിയായിരിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആശോക് കുമാർ അനുശോചന പ്രമേയവും, 
 സംസ്ഥാന സെക്രട്ടറി പിണറായി ജനറൽ ലതാംഗൻ മരുത്തടി റിപ്പോർട്ടും, സംസ്ഥാന ട്രഷറർ കെ.കെ വാസുദേവ മേനോൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും.
ജില്ലാ പ്രസിഡൻ്റ് തൃപ്പാദം വിജയൻ പിള്ള 
 പ്രസംഗിക്കും.
വിവിധ ജില്ലകളിൽ നിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.