NEWS
സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ പുലിയൂർ യൂണിറ്റ് വാർഷിക സമ്മേളനം
27/05/2026 08:31 PM IST
nila

പുലിയൂർ: സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ പുലിയൂർ യൂണിറ്റ് വാർഷിക സമ്മേളനം , യൂണിറ്റ് പ്രസിഡൻ്റ് കെ എൻ . ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രതി സുഭഷ് ഉദ്ഘാടനം ചെയ്തു. ഡോ. എം. എം ശംഭു എം.ഡി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡൻ്റ് പി എ തോമസ്, പ്രൊഫ : ഗോപാലകൃഷ്ണകുറുപ്പ്, എം എൻ പി നമ്പൂതിരി, എൻ. വിജയൻ പിള്ള, ഹരികുമാർ പുളിയകാട്ടിൽ, ലേഖ വിജയൻ, പുലിയൂർ ഉണ്ണികൃഷ്ണൻ, സി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റായി പുലിയൂർ ഉണ്ണികൃഷ്ണനെയും, വൈസ് പ്രസിഡൻ്റായി വി.ജി. പ്രാകാശിനെയും, സെക്രട്ടറിയായി തൃപ്പാദം വിജയൻ പിള്ളയേയും, ജോയിൻ്റ് സെക്രട്ടറി മോഹനൻകോളൂരിനെയും , ട്രഷററായി ഇന്ദിര മുരളിയേയും തെരഞ്ഞെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











