11:23pm 08 September 2026
NEWS
മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി
04/01/2026  02:08 PM IST
nila
മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി

ആലപ്പുഴ: മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദ​ർശിച്ചു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ്  ജാവദേക്കർ വെള്ളാപ്പള്ളിയുമായി ആശയവിനിമയം നടത്തിയത്. മുസ്ലീങ്ങൾക്കെതിരെ വെള്ളാപ്പള്ളി നടത്തുന്ന വർ​ഗീയ പരാമർശങ്ങൾ വിവാദമാകുന്നതിനിടെയാണ് ബിജെപി നേതാവിന്റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.  ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ജാവദേക്കർക്കൊപ്പമുണ്ടായിരുന്നു. 

മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരേ വെള്ളാപ്പള്ളി നിരന്തരമായി ഉയർത്തുന്ന വർഗീയ പരാമർശങ്ങൾക്കെതിരേ വൻതോതിൽ വിമർശനങ്ങളുയരുന്നുണ്ട്. സമൂഹിക മാധ്യമങ്ങളിൽ അടക്കം വെള്ളാപ്പള്ളിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്കെതിരേ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img