08:39am 13 November 2026
NEWS
വനിതാ എസ്ഐ മ്മാർക്ക് വേണ്ടി സീനിയർ അഭിഭാഷക പാർവ്വതീ മേനോൻ ഹൈക്കോടതിയിൽ
15/06/2026  04:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വനിതാ എസ്ഐ മ്മാർക്ക് വേണ്ടി സീനിയർ അഭിഭാഷക  പാർവ്വതീ മേനോൻ ഹൈക്കോടതിയിൽ

രണ്ട് വനിതാ എസ്ഐ മ്മാർക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരിക്കെ അസ്സമയത്ത് മെസേജ് അയച്ചു എന്ന ആരോപണ വിഷയത്തിൽ എസ്.പി വി.ജി വിനോദ്കുമാർ ഫയൽ ചെയ്ത കേസിൽ വനിതാ എസ്ഐ മ്മാർക്ക് വേണ്ടി സീനിയർ അഭിഭാഷക  പാർവ്വതീ മേനോൻ ഹൈക്കോടതിയിൽ ഹാജരാകും..  സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെയും  അവകാശങ്ങൾക്കായും നിയമ സഹായം ചെയ്യുന്ന അഭിഭാഷക എന്ന നിലയിലുള്ള പാർവ്വതീ മേനോൻ്റെ രംഗപ്രവേശത്തോടെ അസ്സമയത്ത് എസ്പി വനിതാ എസ്ഐമ്മാർക്ക് മെസേജ് അയച്ചതിനെതിരെ  സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടിൻമ്മേൽ POSH Act പ്രകാരമുള്ള നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ വി.ജി വിനോദ്കുമാർ ഐ.പിഎസ്സ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് വഴിത്തിരിവിലേക്ക്... വിനോദ് കുമാറിൻ്റെ Writ Petition ൽ   വനിതാ എസ്.ഐ മ്മാർക്ക് ഹൈക്കോടതി രണ്ടാഴ്ച മുൻപ് നോട്ടീസ് അയച്ചിരുന്നു... കേസിൽ കേരള സർക്കാരിനെയും സംസ്ഥാന പോലീസ് മേധാവിയെയും ആരോപണ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ച Internal Complaint's Authority യെയും രണ്ട് വനിതാ എസ്ഐ മ്മാരെയും യഥാക്രമം 1 ഉം 2 ഉം 3 ഉം 4 ഉം 5 ഉം എതിർകക്ഷികളാക്കി കൊണ്ടാണ് വി.ജി വിനോദ് കുമാർ ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചിട്ടുള്ളത് ( WP(C) No. 2664 of 2026 (G) )

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img