NEWS
ഭരണഘടന സവിശേഷതകളും വെല്ലുവിളികളും സെമിനാർ നാളെ
24/10/2025 04:34 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ വച്ച് നാളെ വൈകിട്ട് നാലുമണിക്ക് " ഇന്ത്യൻ ഭരണഘടന - വെല്ലുവിളികളും സവിശേഷതകളും" എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാർ സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകനായ അഡ്വക്കേറ്റ് കാളീശ്വരം രാജ് സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് സബർമതി പഠന ഗവേഷണ കേന്ദ്രം ചെയർമാൻ മുഹമ്മദ് ഷിയാസ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








