10:05pm 12 November 2026
NEWS
കുസാറ്റിൽ വ്യവസായ കേരളം വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
30/03/2026  04:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ വ്യവസായ കേരളം വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
HIGHLIGHTS

സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, ജിയോജിത്തിന്റെ മാനേജിങ് ഡയറക്ടറും കുസാറ്റ് സിൻഡിക്കേറ്റ് അംഗവുമായ സി. ജെ ജോർജ്, സി.ഐ.എ ചെയർമാൻ നവാസ് മീരാൻ, അപ്പോളോ ടയേഴ്സിന്റെ ഹെഡ് ജോർജ് ഉമ്മൻ, ജെൻ റോബോട്ടിക്‌സിന്റെ സിഇഒ വിമൽ ഗോവിന്ദ്, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്റ് നിസ്സാറുദീൻ തുടങ്ങിയവർ പാനൽ ചർച്ചക്കിടയിൽ.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) സംയുക്തമായി “വ്യവസായ കേരളം: വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, അടിസ്ഥാന സൗകര്യ വികസനവും, വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുവാൻ സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സംരംഭങ്ങൾക്കൊപ്പം കാർഷിക മേഖലയ്ക്ക് കൂടി പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും, ഫെർമെന്റേഷൻ സാങ്കേതികവിദ്യ പോലുള്ള കൃഷിയെ ആസ്പദമാക്കിയുള്ള വസ്തുക്കളുടെയും, ഉപകരണങ്ങളുടെയും നിർമ്മാണം വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ തുറന്ന് നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിയാത്മകമായ കഴിവും നൂതന ചിന്തയുമാണ് ഏത് സംരംഭത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെയും ഭാവി സാധ്യതകളെയും കുറിച്ച് ജിയോജിത്തിന്റെ മാനേജിങ് ഡയറക്ടറും കുസാറ്റ് സിൻഡിക്കേറ്റ് അംഗവുമായ സി. ജെ ജോർജ്, സി.ഐ.എ ചെയർമാൻ നവാസ് മീരാൻ, അപ്പോളോ ടയേഴ്സിന്റെ ഹെഡ് ജോർജ് ഉമ്മൻ, ജെൻ റോബോട്ടിക്‌സിന്റെ സിഇഒ വിമൽ ഗോവിന്ദ്, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്റ് നിസ്സാറുദീൻ തുടങ്ങിയവർ ചർച്ച ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img