09:52pm 10 November 2026
NEWS
ഭരണഘടനയും മനുഷ്യാവകാശങ്ങളും സെമിനാർ നടത്തി
13/08/2025  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭരണഘടനയും മനുഷ്യാവകാശങ്ങളും സെമിനാർ  നടത്തി
HIGHLIGHTS

ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  അഡ്വ എൽസി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് )  ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ  സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി   നേതൃസംഗമവും "  ഭരണഘടനയും മനുഷ്യാവകാശങ്ങളും "  എന്ന വിഷയത്തിൽ  സെമിനാറും സംഘടിപ്പിച്ചു.വല്ലാർപാടം അങ്കണവാടി അങ്കണത്തിൽ നടന്ന സെമിനാർ ജില്ലാ  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  അഡ്വ എൽസി ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ  അധ്യക്ഷത വഹിച്ചു. 
 സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ പി ജയദേവൻ നായർ വിഷയാവതരണം നിർവഹിച്ചു. മാധ്യമ പ്രവർത്തകനും  ജില്ലാ വർക്കിംഗ് ചെയർമാനുമായ  ഷാജി ഇടപ്പള്ളി , തിരക്കഥാകൃത്തും നോവലിസ്റ്റുമായ വെണ്ണല മോഹൻ , റിട്ട സിഡിപിഒ. ബിന്ദുമോൾ പി എസ് , ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച്. , ജെൻസി  അനിൽ , ജിജി പി എ ,  സുധീർ  വി എന്നിവർ പ്രസംഗിച്ചു. 
സന്തോഷ് മാരാർ , സുനിൽകുമാർ പി ടി , സെബാസ്റ്റ്യൻ പി ജെ , അസീസ് കെ എസ് എന്നിവർ നേതൃത്വം നൽകി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img