12:04pm 01 July 2026
NEWS
തലച്ചോറിന്‍റെ ആരോഗ്യം .എറണാകുളം പ്രസ് ക്ലബിൽ സെമിനാർ നടത്തി
29/06/2026  07:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തലച്ചോറിന്‍റെ ആരോഗ്യം എറണാകുളം പ്രസ് ക്ലബിൽ സെമിനാർ നടത്തി
HIGHLIGHTS

എറണാകുളം പ്രസ് ക്ലബും കുസാറ്റിലെ സെന്‍റർ ഫോർ ന്യൂറോ സയൻസും (സിഎൻഎസ്) സംയുക്തമായി തലച്ചോറിന്‍റെ ആരോഗ്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സിഎൻഎസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി വിഷയാവതരണം നടത്തുന്നു.

കൊച്ചി: മാറിയ ജീവിതരീതികളും ഭക്ഷണശൈലികളും തലച്ചോറിന്‍റെ ആരോഗ്യത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സർവകാലാശാലയിലെ (കുസാറ്റ്) സെന്‍റർ ഫോർ ന്യൂറോ സയൻസ് (സിഎൻഎസ്) ഡയറക്ടർ ഡോ. ബേബി ചക്രപാണി. എറണാകുളം പ്രസ് ക്ലബും സിഎൻഎസും സംയുക്തമായി തലച്ചോറിന്‍റെ ആരോഗ്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സങ്കീർണഘടനയുള്ള തലച്ചോറിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കുള്ള കരുതൽ ഓരോ വ്യക്തിയിലും ഉണ്ടാകണം. ജോലിയുടെ സമ്മർദങ്ങൾ, ഉറക്കം, നിരന്തരമായ ജങ്ക് ഫുഡുകൾ എന്നിവ തലച്ചോറിന്‍റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നതാണ്. ശരീരത്തിലെ മറ്റ് അവയവങ്ങൾക്കെന്ന പോലെ തലച്ചോറിനും മതിയായ വിശ്രമം അനിവാര്യമാണെന്നും ഡോ. ചക്രപാണി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്‍റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബിൽ നടന്ന സെമിനാറിൽ മാധ്യമപ്രവർത്തകർക്കു പുറമേ, വിദ്യാർഥികൾ, ആരോഗ്യപ്രവർത്തകർ, ഗവേഷകർ എന്നിവരും പങ്കെടുത്തു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img