12:27am 25 October 2025
NEWS
വിവരാവകാശ നിയമത്തിൻറെ 20 വർഷങ്ങൾ സെമിനാർ കൊച്ചിയിൽ
23/10/2025  09:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിവരാവകാശ നിയമത്തിൻറെ 20 വർഷങ്ങൾ സെമിനാർ കൊച്ചിയിൽ

വിവരാവകാശ നിയമത്തിൻറെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി കൊച്ചിയിൽ  സെമിനാർ. 26 ന് ഞായറാഴ്ച രാവിലെ 10 ന് ചാവറ കൾച്ചറൽ സെൻററിൽ ഇന്ത്യയിലെ മികച്ച വിവരാവകാശ കമ്മിഷണർക്കുള്ള അവാർഡ് ജേതാവും മുൻ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുമായ ഡോ.എ. അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും.

‘വിവരാവകാശ നിയമത്തിൻറെ 20 വർഷങ്ങൾ’എന്ന സെമിനാറിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡൻറ് ഡി.ബി.ബിനു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്ത് വിവരാവകാശ നിയമത്തിൻറെ പ്രയോഗവത്കരണത്തിൽ മുന്നിൽ നിന്ന ആർടിഐ കേരള ഫെഡറേഷൻ ആതിഥ്യമരുളും.  സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ഓൺ റെക്കോഡ് ജോസ് ഏബ്രഹാം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ.,എന്നിവരും നിയമജ്ഞരും സംസ്ഥാനത്തെ ആർടിഐ വിദഗ്ധരും സംബന്ധിക്കും.

ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്  ശശികുമാർ മാവേലിക്കര അധ്യക്ഷനാകും. സംസ്ഥാന വയോജന കമ്മിഷൻ അംഗമായി നിയമിതനായ മുതിർന്ന വിവരാവകാശ പ്രവർത്തകൻ കെ.എൻ.കെ നമ്പൂതിരിയെ ആദരിക്കും. ജനറൽ സെക്രട്ടറി ജോളി പവേലിൽ,  വൈസ് പ്രസിഡന്റ്‌ മുണ്ടെല ബഷീർ, ഇല്ല്യാസ് മംഗലത്ത്, ഹരിലാൽ, അഡ്വ.ശശി കിഴക്കട,സാബു അഴീക്കൽ, ബീന ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ പിള്ള എന്നിവർ പ്രശ്ങ്ങിക്കും.തുടർന്ന് ഫെഡറേഷൻറെ സംസ്ഥാന സമ്മേളന ഭാഗമായുള്ള ടെക്നിക്കൽ സെഷനിൽ 14 ജില്ലകളിൽ നിന്ന് വിവരാവകാശ നിയമത്തിലെ റിസോഴ്സ് ലീഡർമാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img