04:31am 13 November 2026
NEWS
ന്യൂ ട്രെൻഡ്സ് ഇൻ അപ്ലൈഡ് കെമിസ്ട്രിയിൽ വനിതാ ശാസ്ത്രജ്ഞർ നയിച്ച സെമിനാർ ശ്രദ്ധേയമായി
20/02/2026  07:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ന്യൂ ട്രെൻഡ്സ് ഇൻ അപ്ലൈഡ് കെമിസ്ട്രിയിൽ വനിതാ ശാസ്ത്രജ്ഞർ നയിച്ച സെമിനാർ ശ്രദ്ധേയമായി

കൊച്ചി: ന്യൂ ട്രെൻഡ്സ് ഇൻ അപ്ലൈഡ് കെമിസ്ട്രി  (NTAC 2026) എന്ന വിഷയത്തിൽ തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന 24-ാമത് പ്രൊഫ. കെ വി തോമസ് എൻഡോവ്മെൻ്റ് സെമിനാറും അഞ്ചാമത് അന്താരാഷ്ട്ര  കോൺഫറൻസും പുതിയ കാല ചർച്ചകളിൽ ശ്രദ്ധേയമായി

ഓട്ടോണമസ് രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി ആരംഭിച്ചത് ഡിഎസ്ഐആർ സെക്രട്ടറിയും സിഎസ്ഐആർ ഡയറക്ടർ ജനറലുമായ ഡോ. എൻ  കലൈശെൽവി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.സേക്രഡ് ഹാർട്ട് കോളേജ് സഹവിദ്യാഭ്യാസം ആരംഭിച്ചതിൻ്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു ശാസ്ത്രരംഗത്തെ സ്ത്രീകളുടെ നേതൃത്വവും സംഭാവനകളും അടിസ്ഥാനമാക്കി പ്രമുഖ വനിതാ ശാസ്ത്രജ്ഞർ മാത്രമാണ് ഇത്തവണ കോൺഫറൻസിൻ്റെ മുഖ്യപ്രഭാഷകർ. 

പ്രൊഫ. തത്യാന എൻ പരാക്വോഗ് (കെയു ല്യൂവൻ, ബെൽജിയം), പ്രൊഫ. രുചി ആനന്ദ് (ഐഐടി ബോംബെ), പ്രൊഫ. ആർ എസ് സ്വാതി (ഐസർ തിരുവനന്തപുരം),  പ്രൊഫ. മൗമിത മജുംദാർ (ഐസർ പൂനെ), തുടങ്ങിയവർ വിവിവ സെഷനുകളിൽ സംസാരിച്ചു.ശാസ്ത്രജ്ഞർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായ രംഗത്ത് നിന്നുള്ളവർ ഉൾപ്പെടെ 140-ന് മേലെ ആളുകൾ ആദ്യദിവസത്തിൻ്റെ ഭാഗമായി പങ്കെടുത്തു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സി എസ് ബിജു മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ഫ്രാങ്ക്ലിൻ ജോൺ , രസതന്ത്രം വിഭാഗം മേധാവി ഡോ. ജിനു ജോർജ്, കോൺഫറൻസ് കോർഡിനേറ്റർ ഡോ. ദീപക് ഡി പ്രഭു തുടങ്ങിയവർ സംസാരിച്ചു. 

നാളെ സമാപനസമ്മേളനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. അമേരിക്കൻ കെമിക്കൽ സൊസൈറ്റി  (ACS) , റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി  (RSC) എന്നിവയുടെ സഹകരണത്തോടെ  മികച്ച ഓറൽ പ്രസൻ്റേഷനുകൾക്കും പോസ്റ്റർ പ്രസൻ്റേഷനുകൾക്കും നാളെ പുരസ്കാരങ്ങൾ നല്കും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img