കൊച്ചി : ചാവറ കൾച്ചറൽ സെൻ്റർ , ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയലൻസ് എറണാകുളം ചാപ്റ്റർ , സി.സി.പി.ആർ.എ , എന്നിവയുടെ നേത്ര്യത്വത്തിൽ ഗാർഹിക പീഡനത്തിനെതിരെ സെമിനാറും ചർച്ചയും ആഗസ്റ്റ് 9 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണർ ശ്രീ പുട്ട വിമലാദിത്യ ഐ.പി എസ് പ്രഭാഷണം നടത്തും ., എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും കേരളമഹിളാ സംഘം പ്രവർത്തകയുമായ ശാരാദാ മോഹൻ, ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്,സി.എം.ഐ., സിനിമാ അഭിനേത്രിയും WCC അംഗവുമായ ജോളി ചെറയത്ത് , ശ്രീമതി ലിഡാ ജേക്കബ് (റിട്ടയേഡ് ഐ എ എസ് ), ജ്യോതി നാരായണൻ,മേഴ്സി അലക്സാണ്ടർ,ആർ. പാർവതി ദേവി, പ്രൊഫ. നീന ജോസഫ്, അഡ്വ സന്ധ്യ രാജു, പ്രൊഫ. ടി.ജി അജിത തുടങ്ങിയ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനാ പ്രവർത്തകരും വ്യക്തികളും പങ്കെടുക്കുന്നു. . ഒരു മണി മുതല്‍ ഈ വിഷയത്തില്‍ ഫിലിം പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.
സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാൻ കേരളത്തിൽ രൂപം കൊണ്ട സ്ത്രീകളുടെ കൂട്ടായ്മയാണ് ഗാർഹീക അതിക്രമ പ്രതിരോധ സമിതി (Forum against Domestic Violence).
എറണാകുളം ചാപ്റ്റർ, അതിൻ്റെ ഉപദേശക സമിതിയായ CCRRA യുമായി ചേർന്ന് നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്വപ്പെട്ട ന്യായാധിപർ, പോലിസ്, ഗവ. ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, പൊതുജനങ്ങൾ, ഇരകളാക്കപ്പെടുന്നവർ തുടങ്ങിയ എല്ലാവരും ഒന്നിച്ച് ചേരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ സംരക്ഷണ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സമ്മർദ്ദം ചെലത്തുക, ഈ രംഗത്ത് നേരിടുന്ന പ്രതിസന്ധികൾ പഠിക്കുക, പരിഹാരം തേടുക മുതലായവയാണ് കൂട്ടായ്മയുടെ ഉദ്ദേശ്യം.








