11:35pm 10 November 2026
NEWS
രാജഗിരിയിൽ സ്വയം മൂക് കോഴ്‌സ്‌ ഉദ്ഘാടനം നടത്തി
02/07/2026  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ സ്വയം മൂക് കോഴ്‌സ്‌ ഉദ്ഘാടനം നടത്തി
HIGHLIGHTS

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിൽ "സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് കേരള ഡെവലപ്മെന്റ് മോഡൽ” എന്ന വിഷയത്തിലുള്ള SWAYAM MOOC കോഴ്സ്   ഉദ്ഘാടനം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ  സ്റ്റഡീസ് കൊച്ചി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി.ബി. റെഡ്ഡി നിർവഹിച്ചു.  പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഫാ. സജു എം.ഡി.,  ഡിപ്പാർട്മെൻറ് ഹെഡ് ഡോ. കിരൺ തമ്പി, കോഴ്സ് കോഓർഡിനേറ്റർ  ഡോ. അനീഷ് കെ.ആർ., കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ.എം.എം.ആർ.സി ഡയറക്ടർ ദാമോദർ പ്രസാദ്,ഇ.എം.എം.ആർ.സി പ്രതിനിധികളായ ശ്രീ. സജീദ് നടുത്തൊടി, ശ്രീ. ഷിംജിത് എന്നിവർ സമീപം

കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ “സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് കേരള ഡെവലപ്മെന്റ് മോഡൽ”എന്ന വിഷയത്തിലുള്ള സ്വയം മൂക് കോഴ്‌സ്‌  ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഫാ. സജു എം.ഡി. അധ്യക്ഷനായ ചടങ്ങിൽ , നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ  സ്റ്റഡീസ് കൊച്ചി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി.ബി. റെഡ്ഡി ഉദ്ഘാടനം നിർവഹിക്കുകയും, ഡോ. കിരൺ തമ്പി സ്വാഗതം ആശംസിക്കുകയും   കോഴ്സ് കോഓർഡിനേറ്റർ ആയ ഡോ. അനീഷ് കെ.ആർ. കോഴ്‌സ് പരിചയപ്പെടുത്തുകയും ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ.എം.എം.ആർ.സി ഡയറക്ടർ ദാമോദർ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾ ഇ.എം.എം.ആർ.സി പ്രതിനിധികളായ ശ്രീ. സജീദ് നടുത്തൊടി, ശ്രീ. ഷിംജിത് എന്നിവർ കൈകാര്യം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗത്തിലെ ഡോക്ടറൽ സ്കോളർ ലിജ മേരി മാത്യു നന്ദി രേഖപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img