06:05am 09 November 2026
NEWS
സീയ സീസൺസ് ലൈഫ് സ്റ്റൈൽ എക്സ്പോ ആഗസ്റ്റ് 8, 9 തീയതികളിൽ കൊച്ചിയിൽ
07/08/2026  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീയ സീസൺസ് ലൈഫ് സ്റ്റൈൽ എക്സ്പോ ആഗസ്റ്റ് 8, 9 തീയതികളിൽ കൊച്ചിയിൽ

കൊച്ചി: വനിതാ സംരംഭകരുടെ കേരളത്തിലെ പ്രമുഖ ലൈഫ്‌സ്റ്റൈൽ എക്സിബിഷനായ സീയ സീസൺസ് 15-ാം എഡിഷൻ 2026 ആഗസ്റ്റ് 8, 9 തീയതികളിൽ പനമ്പിള്ളി നഗറിലെ ദി അവന്യൂ സെന്റർ ഹോട്ടലിൽ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന എക്സിബിഷനിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള 100-ലധികം വനിതാ സംരംഭകർ അവരുടെ വ്യത്യസ്തവും നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.

ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം ഡെക്കർ, ജ്വല്ലറി, വെൽനസ്, ഗിഫ്റ്റിങ് തുടങ്ങി നിരവധി മേഖലകളിലെ പ്രീമിയം ബ്രാൻഡുകളും പുതുമുഖ സംരംഭകരും ഒരേ വേദിയിൽ അണിനിരക്കുന്ന ഈ എക്സിബിഷൻ സന്ദർശകർക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. ഡിസൈനർ വസ്ത്രങ്ങൾ, ഓണം സാരികൾ, ഒറിജിനൽ അജ്രഖ് കോട്ടൺ കളക്ഷനുകൾ, ആഭരണങ്ങൾ, നാച്ചുറൽ പെർഫ്യൂമുകൾ, ഹാൻഡ്‌മെയ്ഡ് ഉൽപ്പന്നങ്ങൾ, ഹോം ഡെക്കർ, കരകൗശല വസ്തുക്കൾ, ഗിഫ്റ്റ് ഐറ്റങ്ങൾ, ഹോംമെയ്ഡ് ഫുഡ്, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ എക്സിബിഷനിൽ ലഭ്യമാകും.

ഈ വർഷത്തെ പ്രധാന ആകർഷണമായി പ്രശസ്ത ചലച്ചിത്ര താരം ബിന്ദു പണിക്കർ അവതരിപ്പിക്കുന്ന പുതിയ പ്രീമിയം ക്ലോത്തിംഗ് ബ്രാൻഡായ Luxe by Kalyani-യുടെ ലോഞ്ച് നടക്കും. നടിയും സംരംഭകയുമായ ശ്രുതി രാജനികാന്ത് അവതരിപ്പിക്കുന്ന The Perfume Project-ന്റെ എക്സ്ക്ലൂസീവ് ഫ്രാഗ്രൻസ് കളക്ഷനും എക്സിബിഷന്റെ പ്രത്യേകതകളിലൊന്നായിരിക്കും.

ഓണത്തോടനുബന്ധിച്ച് നിരവധി പ്രത്യേക ഓഫറുകളും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. ഒറിജിനൽ അജ്രഖ് കോട്ടൺ ഡ്രസുകൾക്ക് പ്രത്യേക ഓഫറുകൾ, തിരഞ്ഞെടുത്ത ഓണം സാരികൾക്ക് “രണ്ട് വാങ്ങുമ്പോൾ ഒന്ന് സൗജന്യം” ഉൾപ്പെടെയുള്ള ആകർഷകമായ വിലക്കിഴിവുകൾ വിവിധ സ്റ്റാളുകളിൽ ലഭ്യമാകും. കൂടാതെ, ഓരോ മണിക്കൂറിലും ഭാഗ്യശാലിയായ ഒരു സന്ദർശകന്‍ പ്രീമിയം പെർഫ്യൂം സമ്മാനമായി നൽകും. എല്ലാ സന്ദർശകർക്കും ചോക്ലേറ്റ് ട്രീറ്റും ഒരുക്കിയിട്ടുണ്ട്.

ആഗസ്റ്റ് 8-ന് രാവിലെ 10.30-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റൂപ്പ ജോർജ്, പ്രശസ്ത ചലച്ചിത്ര താരം ബിന്ദു പണിക്കർ, സിനിമ-സീരിയൽ താരം ആൻ മരിയ, നടിയും സംരംഭകയുമായ ശ്രുതി രാജനികാന്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് പ്രദർശനത്തിന്റെ ഔദ്യോഗിക സന്ദർശനവും വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനവും നടക്കും.

സന്ദർശകർക്കായി ലക്കി ഡ്രോ, വിവിധ ബ്രാൻഡുകൾ ഒരുക്കുന്ന സമ്മാനങ്ങൾ, എക്സിബിഷൻ സ്പെഷ്യൽ ഓഫറുകൾ, പുതിയ ബ്രാൻഡ് ലോഞ്ചുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വനിതാ സംരംഭകരുടെ സൃഷ്ടിപരമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഒരേ വേദിയിൽ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സീയ സീസൺസ് 15-ാം എഡിഷൻ സംഘടിപ്പിക്കുന്നത്. പ്രവേശനം എല്ലാവർക്കും സൗജന്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img