06:55pm 07 September 2026
NEWS
പരിസ്ഥിതി വെല്ലുവിളികൾക്ക് പരിഹാരവുമായി 'സീഡ്' മത്സരം: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് സ്വാഗതം
07/09/2026  12:19 PM IST
nila
പരിസ്ഥിതി വെല്ലുവിളികൾക്ക് പരിഹാരവുമായി സീഡ് മത്സരം: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് സ്വാഗതം

​ദോഹ: പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും സർഗ്ഗാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഖത്തർ യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'സീഡ്' (Seed) മത്സരത്തിന് മുന്നോടിയായുള്ള ബ്രെയിൻ സ്റ്റോമിംഗ് വർക്ക്‌ഷോപ്പ് നടന്നു. മന്ത്രാലയത്തിലെ പ്ലാനിംഗ്, ക്വാളിറ്റി ആൻഡ് ഇന്നൊവേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
​ഖത്തർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ അക്കാദമിക അറിവുകളും ക്രിയാത്മക ശേഷിയും സർക്കാരുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വെല്ലുവിളികൾ പരിഹരിക്കുന്നതിന് പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പരിസ്ഥിതി മന്ത്രാലയ പ്രതിനിധികളും ഖത്തർ യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി അംഗങ്ങളും ചേർന്ന് പ്രധാനപ്പെട്ട മുപ്പതിലധികം പാരിസ്ഥിതിക വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു.പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമ്പോഴും, സ്വന്തമായ ആശയങ്ങളും പുതിയ പരിഹാരങ്ങളും കണ്ടെത്താൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്ന് പ്ലാനിംഗ്, ക്വാളിറ്റി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ആയിഷ അഹമ്മദ് അൽ ബേക്കർ പറഞ്ഞു.മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികൾ, ഗവേഷകർ, വിദഗ്ദ്ധർ, ഖത്തർ യൂണിവേഴ്‌സിറ്റി അധ്യാപകർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
​2026 ശരത്കാല സെമസ്റ്ററിലാണ് (Autumn 2026) 'സീഡ്' മത്സരത്തിന്റെ പ്രധാന ഘട്ടങ്ങൾ നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img