
ദോഹ: സാമൂഹിക വികസനത്തിനായുള്ള രണ്ടാംലോകസമ്മേളനത്തിന് ദോഹയിൽ തുടക്കമായി. ദാരിദ്ര്യനിർമാർജനത്തിനും തൊഴിൽസാധ്യത വർധനക്കും മനുഷ്യഗൗരവ സംരക്ഷണത്തിനുമായി ആഗോളതലത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി
പ്രഖ്യാപിച്ചു. “സാമൂഹിക വികസനം ഒരു തിരഞ്ഞെടുപ്പ് അല്ല, അത് നിലനിൽപ്പിനുള്ള അനിവാര്യതയാണെന്ന്
സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ഖത്തർ അമീർ പറഞ്ഞു. ‘From Care to Empowerment’ (2024–2025) എന്ന സാമൂഹിക വികസന–കുടുംബകാര്യ മന്ത്രാലയത്തിന്റെ ദേശീയ നയം പരാമർശിച്ച് തുല്യാവസരങ്ങൾ അടിസ്ഥാനമാക്കിയ സമൂഹനിർമാണമാണ് ഖത്തറിന്റെ ലക്ഷ്യമെന്ന്ഖത്തർ അമീർ വ്യക്തമാക്കി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ഖത്തർ ചാരിറ്റിയും വഴി അന്തർദേശീയതലത്തിലുള്ള ദാരിദ്ര്യവും അസമത്വവും കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അമീർ ഉറപ്പുനൽകി.
ലോകം ഇന്ന് നേരിടുന്ന “അനിശ്ചിതത്വവും വിഭജനവുമുള്ള സാഹചര്യത്തിൽ” സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പ്രതിബദ്ധത പുതുക്കേണ്ട സമയമാണെന്ന് സമ്മേളനത്തിൽ സംസാരിച്ചയു.എൻ. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്പറഞ്ഞു.
യു.എൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ പ്രസിഡന്റ് ലോക് ബഹദൂർ ഥാപ്പ ലോകത്ത് ഇപ്പോഴും 800 മില്യൺ പേർ അത്യന്തം ദാരിദ്ര്യത്തിൽ കഴിയുന്നുവെന്ന് ചൂണ്ടിക്കാട്ടി. 'ദോഹ പ്രഖ്യാപനം' മനുഷ്യരുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റമായി തീരട്ടേയെന്ന് അദ്ദേഹം പ്രത്യാശപങ്കുവച്ചു.
“ആരും പിന്നിൽ പോകരുതെന്ന് ലോകനേതാക്കളോട് യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റ്
അന്നലീന ബെയർബോക്ക്
ആഹ്വാനംചെയ്തു.
കൂടുതൽ നീതിപൂർണ്ണമായ ലോകം സൃഷ്ടിക്കാൻ അവസാന പടിയും മുന്നോട്ട് ചവിട്ടണമെന്ന്അവർ പറഞ്ഞു.
1995-ലെ കോപ്പൻഹേഗൻ സമ്മേളനം സമൂഹവികസനത്തിന്റെ പ്രാധാന്യം പഠിപ്പിച്ചുവെന്ന് അവർ ഓർമ്മിപ്പിച്ചു. ഇപ്പോൾ ദോഹ സമ്മേളനം സാമൂഹിക അനീതികൾ അവസാനിപ്പിച്ച് എല്ലാവർക്കും മാന്യജീവിതം ഉറപ്പാക്കേണ്ട സമയമാണെന്നും ബെയർബോക്ക് പറഞ്ഞു.
1995-ൽ ഒരു ബില്യൺ ആയിരുന്ന തൊഴിൽരഹിതരുടെ എണ്ണം 2024-ൽ 5% ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, സാമ്പത്തിക വളർച്ചകൊണ്ട്മാത്രം ദാരിദ്ര്യം പൂര്ണമായും നീക്കാന്കഴിയില്ലയെന്ന് അവര് മുന്നറിയിപ്പ് നല്കി. രണ്ടാം സാമൂഹിക വികസന ലോകസമ്മേളനത്തിൽ ലോകനേതാക്കൾ “എല്ലാവർക്കും നീതിയുള്ള, ഉൾക്കൊള്ളുന്ന, സുസ്ഥിരമായ ഭാവി” നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധമായ ‘ദോഹ രാഷ്ട്രീയ പ്രഖ്യാപനം’ (Doha Political Declaration) ഏകകണ്ഠമായി അംഗീകരിച്ചു.
യു.എൻ. സെക്രട്ടറി ജനറൽ ഈ പ്രഖ്യാപനത്തെ “വികസനത്തിനുള്ള ബൂസ്റ്റർ ഡോസ്” എന്നും “ജനങ്ങളുടെ പദ്ധതി” എന്നും വിശേഷിപ്പിച്ചു.
ഈ പ്രഖ്യാപനം 1995-ലെ കോപ്പൻഹേഗൻ സാമൂഹിക സമ്മേളനത്തിൽ എടുത്ത പ്രതിജ്ഞകൾ പുതുക്കി, ദാരിദ്ര്യനിർമാർജനം, മാന്യ തൊഴിൽ, സാമൂഹിക ഉൾക്കൊള്ളൽ എന്നീ മൂന്നു തൂണുകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
പ്രഖ്യാപനം ലിംഗസമത്വപരമായ സാമൂഹിക സംരക്ഷണവും, ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള സേവനങ്ങളിൽ തുല്യപ്രവേശനവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ, തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസരണങ്ങളും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന സാഹചര്യം ചെറുക്കേണ്ടതിന്റെ ആവശ്യകതയും അതിൽ മുന്നോട്ടുവെക്കുന്നു.
ഡിജിറ്റൽ രൂപാന്തരണത്തിൽ സുരക്ഷയും ഉൾക്കൊള്ളലും ഉറപ്പാക്കണമെന്നും, യുവജനങ്ങൾ, മുതിർന്നവർ, വൈകല്യമുള്ളവർ, ആദിവാസികൾ തുടങ്ങി എല്ലാവരും നയരൂപീകരണത്തിൽ സജീവമായി പങ്കാളികളാകണമെന്നും ദോഹ പ്രഖ്യാപനം അടിവരയിടുന്നു.ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം നവംബർ 6ന്സമാപിക്കും











