01:23am 27 October 2026
NEWS
എക്സ്-മുസ്ലിം യുട്യൂബറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
04/03/2026  11:43 AM IST
nila
എക്സ്-മുസ്ലിം യുട്യൂബറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ്: എക്സ്-മുസ്ലിം യുട്യൂബർ സലീം അഹമ്മദ് (സലീം വസ്തിക്) നേരെയുണ്ടായ വധശ്രമക്കേസിലെ രണ്ടാം പ്രതി ഗൾഫാം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ സീഷാൻ മാർച്ച് ഒന്നിന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇന്ദിരാപുരം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ ഗൾഫാം പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു.

ഒളിവിലായിരുന്ന ഗൾഫാമിനെ കണ്ടെത്തുന്നതിനായി ഗാസിയാബാദ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പിയൂഷ് സിംഗ്, ഇൻസ്പെക്ടർ അനിൽ രജ്പുത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. സിസിടിവി ദൃശ്യങ്ങളും ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിളും പരിശോധിച്ച അന്വേഷണത്തിലൂടെയാണ് സീഷാൻ, ഗൾഫാം എന്നീ സഹോദരന്മാരെ പ്രതികളായി പൊലീസ് കണ്ടെത്തിയത്.

രണ്ടുപേർക്കും ഒരു ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നതായും പൊലീസ് അറിയിച്ചു. രണ്ട് പ്രധാന പ്രതികളും കൊല്ലപ്പെട്ടതോടെ കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. തുടർ അന്വേഷണങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img