NEWS
കൊട്ടിയത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു
18/05/2025 04:10 PM IST
nila

കൊല്ലം ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് നീതു (15) ആണ് മരിച്ചത്. നീതുവിന്റെ സഹോദരി മീനാക്ഷി(19) കഴിഞ്ഞ ദിവസം മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചിരുന്നു. ഇവരുടെ സഹോദരൻ പത്തുവയസുള്ള അമ്പാടി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് നീതുവും മീനാക്ഷിയും മരിച്ചത്. അമ്പാടിയെ ഇന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം രോഗം ബാധിച്ച അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. വെള്ളിയാഴ്ചയായിരുന്നു മീനാക്ഷിയുടെ സംസ്കാരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











