NEWS
സെക്കൻഡ് ഡിവിഷൻ ഫുട്‌ബോൾ സോക്കർ അക്കാദമി ചാംപ്യൻമാർ
29/05/2025 09:29 PM IST
നാസർ

കോഴിക്കോട്: ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്കൻഡ് ഡിവിഷൻ ഫുട്‌ബോൾ ടൂർണമെന്റിൽ സോക്കർ അക്കാദമി കല്ലായി ചാംപ്യൻമാരായി. ടൂർണമെന്റിൽ 13 പോയിന്റ് നേടിയാണ് സാക് കിരീടത്തിൽ മുത്തമിട്ടത്. മണാശേരി എം.എ.എം.ഒ കോളജ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എ.സി മിലാനെ ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്. 33ാം മിനുട്ടിൽ ഷമിയായിരുന്നു സാകിനായി വിജയഗോൾ നേടിയത്. കെ.ഡി.എഫ്. എ സെക്രട്ടറി സജേഷ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











