02:34am 12 November 2026
NEWS
രണ്ടാം വിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ജൂൺ 3 വരെ നീട്ടി
29/05/2026  12:31 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രണ്ടാം വിള നെല്ല് സംഭരണം:  കർഷക രജിസ്ട്രേഷൻ ജൂൺ 3 വരെ നീട്ടി

 

 2025-26 വർഷത്തിലെ സപ്ലൈകോയുടെ രണ്ടാം വിള  നെല്ല് സംഭരണത്തിനായി നിശ്ചിത സമയ പരിധിക്കുള്ളിൽ ( 2026 മാർച്ച് 31) വിവിധ കാരണങ്ങാൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന കർഷകർക്ക് ജൂൺ മൂന്നുവരെ അപേക്ഷിക്കാം.   ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചതിനെ തുടർന്നാണ് കർഷക രജിസ്ട്രേഷനുള്ള തീയതി നീട്ടിയത്. 


രണ്ടാം വിള രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത കർഷകർ സപ്ലൈകോ പോർട്ടൽ മുഖേന (www.supplycopaddy.in)  ജൂൺ മൂന്നിന് മുമ്പ് റജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img