01:36pm 25 June 2026
NEWS
അനധികൃത കുടിയേറ്റുമായി രണ്ട് അമേരിക്കൻ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് പുറപ്പെട്ടു
14/02/2025  03:07 PM IST
nila
അനധികൃത കുടിയേറ്റുമായി രണ്ട് അമേരിക്കൻ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വീണ്ടും അമേരിക്കയിൽ നിന്നും നാടുകടത്തി. രണ്ട് വിമാനങ്ങളിലായി ഇന്ത്യക്കാരെ തിരിച്ചയക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 119 പേരടങ്ങുന്ന രണ്ട് വിമാനങ്ങൾ അമേരിക്കയിൽ നിന്നും പുറപ്പെട്ടെന്നും . ശനി, ഞായർ ദിവസങ്ങളിൽ ഈ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നുമാണ് റിപ്പോർട്ട്. നാളെ അമൃസറിലെത്തുന്ന വിമാനത്തിൽ പഞ്ചാബ് സ്വദേശികളായ 67 പേർ, ഹരിയാണയിൽനിന്ന് 33 പേർ, എട്ട് ഗുജറാത്ത് സ്വദേശികൾ, മൂന്ന് യു,പി സ്വദേശികൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങിൽനിന്ന് രണ്ടുപേർ വീതം, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് സ്വദേശികളായ ഓരോ പൗരന്മാരുമുണ്ട്. ഇത് സൈനിക വിമാനമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിനിടയ്ക്കാണ് അമേരിക്ക അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ച്ചയിൽ മോദി സഹായം അഭ്യർത്ഥിച്ചിരുന്നു. 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img