03:40pm 11 November 2026
NEWS
500 കോടിയുടെ രണ്ടാം അർത്ഥ വെഞ്ചർ ഫണ്ട് പ്രഖ്യാപിച്ചു.
18/10/2025  11:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
500 കോടിയുടെ രണ്ടാം അർത്ഥ വെഞ്ചർ ഫണ്ട് പ്രഖ്യാപിച്ചു.

കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ അർത്ഥ ഇന്ത്യ വെഞ്ചേഴ്സ് 100 കോടിയുടെ ഗ്രീൻ ഷൂ ഓപ്ഷനുകൾ ഉൾപ്പെടെ മൊത്തം 500 കോടി സമാഹരണം ലക്ഷ്യമിടുന്ന അർത്ഥ വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ചു. ആദ്യ ക്ലോസിൽ 250 കോടി  സമാഹരിച്ചതായും കമ്പനി അറിയിച്ചു .

നിക്ഷേപകർക്ക്  അർത്ഥയുടെ  മുൻകാല നേട്ടങ്ങളുടെ ചരിത്രവും തന്ത്ര വൈദഗ്ദ്ധ്യത്തിലുള്ള  ദൃഢ വിശ്വാസവുമാണ് ഫണ്ടിന്റെ 50%  ആരംഭത്തിൽതന്നെ നേടാനായത്. പ്രീമിയം കൺസംഷൻ, ഫിൻ ടെക് ഇൻഫ്രാസ്ട്രക്ച്ചർ, അപ്ലൈഡ് എ ഐ, ഡീപ് ടെക് എന്നീ 4 വിഷയങ്ങളിലെ 36 ഉത്ഭവ ഘട്ടങ്ങളിലുള്ള സ്റ്റാർട്ടപ്പുകളിലായിരിക്കുംപുതിയ ഫണ്ട് കമ്പനി നിക്ഷേപിക്കുക. 1 - 2 - 4  എന്ന പ്രൊപ്രൈറ്ററിമോഡലിന് കീഴിൽ 4 കോടിയുടെ ചെക്കുകൾആദ്യം നൽകും. പിന്നീട് 8 മുതൽ 16 കോടിയുടെ വരെ ഫോളോ - ഓൺ നിക്ഷേപങ്ങളും നടത്തും. മുൻനിര പോർട്ട്ഫോളിയോ കമ്പനികളിൽ 15 മുതൽ 20% വരെ ഉടമസ്ഥാവകാശവും തുടർച്ചയായ നാലു വർഷത്തെ ഫണ്ട് വിന്യാസവുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ പുനഃ സജ്ജീകരണത്തിന് വിധേയമാകുന്ന സമയത്താണ് എ വി എഫ് 2 ആരംഭിക്കുന്നതെന്ന് ഇത് സംബന്ധിച്ച്അർത്ഥം വെഞ്ചർ ഫണ്ട് മാനേജിംഗ് പാർട്ണർ അനിരുദ്ധ് എ.
ദമാനി പറഞ്ഞു. കഴിഞ്ഞ എട്ടു മാസങ്ങളിൽ ഒരു മാസം ഒഴികെ ഇന്ത്യ പ്രതിമാസം 100 ൽ താഴെ പ്രാരംഭ സീഡ് നിക്ഷേപങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. മൂലധന അടിത്തറയുടെ 80% ആഭ്യന്തരമായും  20%  ആഗോളമായും തന്നെ തുടരും. ഫസ്റ്റ് ക്ലോസിലെ  ഫണ്ട് സമാഹരണത്തിലെ 90% ഉം ഇന്ത്യൻ എൽപികളിൽ നിന്നും ബാക്കി 10% അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നുമാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img