09:57am 24 November 2026
NEWS
സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ നവംബര്‍ 25ന് കൊച്ചിയില്‍
23/11/2026  06:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ നവംബര്‍ 25ന് കൊച്ചിയില്‍
HIGHLIGHTS

Tuhin Kanta Pandey, SEBI, CHAIRMAN

കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപക സംഗമമായ ധനം ബിഎഫ്എസ്‌ഐ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ബുധനാഴ്ച, നവംബര്‍ 25ന് കൊച്ചിയില്‍ നടക്കും. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന സമിറ്റ് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ ഉദ്ഘാടനം ചെയ്യും. 

എഡില്‍വൈസ് മ്യൂച്വല്‍ ഫണ്ട് എംഡി ആന്‍ഡ് സിഇഒ രാധിക ഗുപ്ത, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി ആന്‍ഡ് സിഇഒ മഹേഷ് മുരളീധര്‍ പൈ, ധനലക്ഷ്മി ബാങ്ക് എംഡി ആന്‍ഡ് സിഇഒ അജിത് കുമാര്‍ കെ കെ, കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി ആന്‍ഡ് സിഇഒ ഡോ. കെ പോള്‍ തോമസ്, മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന, മ്യൂച്വല്‍ ഫണ്ട്, നിക്ഷേപ കമ്പനികളുടെ മേധാവികള്‍ ഉള്‍പ്പടെ 30 ഓളം പ്രമുഖര്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സമിറ്റില്‍ പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളും സമിറ്റിലുണ്ടാകും.

വൈകീട്ട് നടക്കുന്ന ചടങ്ങില്‍ വെച്ച് ധനം ബിഎഫ്എസ്‌ഐ എക്‌സലന്‍സ് അവാര്‍ഡുകള്‍ ബാങ്ക് ഓഫ് ഇന്ത്യ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനും എല്‍ഐസി മുന്‍ ചെയര്‍മാനുമായ എം ആര്‍ കുമാര്‍ സമ്മാനിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img