08:00pm 10 November 2026
NEWS
മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ ചോയ്‌സ് എ എം സിക്ക് സെബി അനുമതി
06/08/2025  10:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ ചോയ്‌സ് എ എം സിക്ക് സെബി അനുമതി

കൊച്ചി:  ചോയ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ചോയ്‌സ് എഎംസി പ്രൈവറ്റ് ലിമിറ്റഡിന് മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ സെബിയുടെ അന്തിമാനുമതി ലഭിച്ചു. ചോയ്‌സ് മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ (സെബി) ലൈസന്‍സ് ലഭിച്ചത്.  ഇന്‍ഡെക്‌സ് ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) എന്നീ നിക്ഷേപ ഉല്‍പന്നങ്ങളിലൂടെയായിരിക്കും ഇതിന് തുടക്കം കുറിയ്ക്കുക.
ധനകാര്യ സേവന രംഗത്തെ കമ്പനിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് സെബിയുടെ അനുമതിയെന്ന് ചോയ്‌സ് ഇന്റര്‍ നാഷണല്‍ സിഇഒ അരുണ്‍ പൊദ്ദാര്‍ പറഞ്ഞു. രാജ്യമെങ്ങും സാന്നിധ്യവും ശക്തമായ നടത്തിപ്പു സംവിധാനവും മികച്ച സാങ്കേതിക പിന്തുണയുമുള്ള ചോയ്‌സ് ഗ്രൂപ്പ് നിക്ഷേപ മാനേജ്‌മെന്റ് മേഖലയിലേക്കു കടക്കുന്നതിലൂടെ ധനകാര്യ സേവന മേഖലയിലുടനീളം അതിന്റെ സേവനം വികസിപ്പിക്കാനൊരുങ്ങുകയാണ്. പരമ്പരാഗത ധനകാര്യ സേവനങ്ങളും ആധുനിക നിക്ഷേപ ഉല്‍പന്നങ്ങളും കൂടിച്ചേര്‍ന്നതായിരിക്കും ചോയ്‌സ് മ്യൂച്വല്‍ ഫണ്ടുകളെന്നും അദ്ദേഹം വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img