06:52pm 12 November 2026
NEWS
കുഫോസിൽ കടൽപ്പായൽ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്ന വികസന പരിശീലനം
12/11/2026  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ കടൽപ്പായൽ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്ന വികസന പരിശീലനം

കടൽപ്പായൽ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്ന വികസനത്തിലും ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണത്തിലും സംരംഭകത്വ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അടൽ ഇൻകുബേഷൻ സെന്റർ കുഫോസിന്റെ നേതൃത്വത്തിൽ കേരള  ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS) പനങ്ങാട് ക്യാമ്പസിൽ നവംബർ 24 മുതൽ 26 വരെ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

കടൽപ്പായൽ സംസ്കരണം, മൂല്യവർധനം, പോഷകഗുണങ്ങൾ, ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണം, ഉൽപ്പന്ന ഗുണനിലവാരവും സുരക്ഷയും, പാക്കേജിംഗ്, സംഭരണം, വിപണന സാധ്യതകൾ എന്നിവയിൽ പരിശീലനം നൽകും. കടൽപ്പായൽ അധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവർ, പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, വിദ്യാർത്ഥികൾ, ഗവേഷകർ, മത്സ്യത്തൊഴിലാളികൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പ് സംരംഭകർ, ഭക്ഷ്യസംസ്കരണ മേഖലയിൽ താൽപ്പര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം.   രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.aickufos.com വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ വിളിക്കുക: 9946918537, 9074335569

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img